കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലാമേള ഏപ്രില്‍ 29 ന് തുടങ്ങും

പിലാത്തറ: കുഞ്ഞിമംഗലം പഞ്ചായത്ത് ഒരുമയുടെ പലമ- കുടുംബശ്രീ കലാമേള അരങ്ങ് 2023 29, 30 തീയതികളില്‍ നടക്കും.

ശനിയാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫീസില്‍ നിന്ന് വിളംബര ഘോഷയാത്രയും 10 മുതല്‍ ഗവ സെന്‍ട്രല്‍ യു.പി.സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളും നടക്കും.

ഞായറാഴ്ച രാവിലെ 10-ന് കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലാമത്സരങ്ങള്‍ നടക്കും.

വൈകുന്നേരം ആറിന് സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാര്‍ത്ഥന സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പഞ്ചായത്തിലെ 163 കുടുംബശ്രീകളിലെ 2424 അംഗങ്ങളില്‍ നിന്നും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിഭകള്‍ മാറ്റുരക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എം.ശശീന്ദ്രന്‍, പി.കരുണാകരന്‍, എ.വിജയന്‍, കെ.ഷീബ, പപ്പന്‍ കുഞ്ഞിമംഗലം, എ.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.