പിലാത്തറ: സമീപകാലത്തെ വിവാദങ്ങള്‍ക്ക് ശേഷം സി.പി.എം നേതാവ് സി.കെ.പി.പത്മനാഭന്‍ വീണ്ടും സി.പി.എം വേദിയില്‍ സജീവമാകുന്നു.
ജനുവരി 28 ന് കുളപ്പുറം സാംസ്‌ക്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന പി.ദാമോദരന്‍ മാസ്റ്റര്‍ പുരസ്‌ക്കാര സമര്‍പ്പണ വേദിയിലാണ് സി.കെ.പി മുഖ്യാതിഥിയായി എത്തുന്നത്.
വൈകുന്നേരം 7 ന് സാംസ്‌ക്കാരിക കേന്ദ്രം ഓഡിറ്റോറിയത്തില്‍ വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയി കുര്യന്‍ പ്രശസ്ത നോവലിസ്റ്റ് എം.വി. ജനാര്‍ദ്ദനന് പുരസ്‌ക്കാരം സമര്‍പ്പിക്കും.
കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ ടി.വി.രാജേഷ് അധ്യക്ഷത വഹിക്കും.
എ.വി.പവിത്രന്‍ അവാര്‍ഡ് ജേതാവിനെയും കൃതിയും പരിചയപ്പെടുത്തും.
എം.മോഹനന്‍ ഉപകാര സമര്‍പ്പണം നിര്‍വ്വഹിക്കും.
എം.വി. ജനാര്‍ദ്ദനന്‍, വി.വിനോദ്, എ.മാധവന്‍, ടി.വി.പത്മനാഭന്‍, വി.വി.ഗോവിന്ദന്‍, വി.വി. ഉപേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. എം. ശ്രീധരന്‍, എ.വി.പവിത്രന്‍, വി.വി. രാജന്‍, എം.മോഹനന്‍, ടി.വി. രാജന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.