കുപ്പം കപ്പണത്തട്ടില്‍ ദേശീയപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

തളിപ്പറമ്പ്: കുപ്പം കപ്പണത്തട്ടില്‍ നിര്‍മ്മാണം നടന്നുവരുന്ന ദേശീയപാതയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഇടിഞ്ഞുവീണ സ്ഥം സന്ദര്‍ശിക്കാനെത്തിയ  ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘവും പ്രദേശവാസികളുമായി വാക്കേറ്റം.

പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പ്രശ്‌നം പരിഹരിച്ചത്.

നാട്ടുകാരും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റം

ദേശീയപാത വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തിയതിനു ശേഷം മാത്രമേ അപകട ഭിഷണി ഉള്ള സ്ഥലത്തെ പണി പുനരാരംഭിക്കുകയുള്ളൂ.

കഴിഞ്ഞ മഴക്കാലത്ത് അവിടെ മണ്ണിടിഞ്ഞ് അപകട ഭീഷണിണിയിലായിരുന്നു.

അവിടെയാണ് വീണ്ടും അപകടം ഉണ്ടായത്. തഹസില്‍ദാര്‍ പി.സജീവന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജഷി ഷിജി വട്ടക്കാട്ട്,

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി.ബാലകൃഷ്ണന്‍, പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ്, ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയ് വിവിധ രാഷ്ടിയ നേതാക്കള്‍ എന്നിവര്‍ സ്ഥലത്തെത്തി.