കുറുമാത്തൂര്‍ ഏരിയ തസ്‌കിയത്ത് ക്യാമ്പ് ഇബ്‌നു ആദം ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: സുന്നി യുവജന സംഘം കുറുമാത്തൂര്‍ ഏരിയാ തസ്‌കിയത്ത് ക്യാമ്പ് കരിമ്പം പാലം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു.

സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു.

ജില്ലാ ആമില കണ്‍വീനര്‍ ഷൗക്കത്ത് അലി അസ്അദി വിഷയാവതരണം നടത്തി.

തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ ഫൈസി ഇര്‍ഫാനി, ടി.കെ.നിയാസ്, ഹാരിസ് അസ്ഹരി, ആരിഫ് ചെര്‍ക്കള, അഷ്‌റഫ് മൗലവി പന്നിയൂര്‍, സുബൈര്‍ മൗലവി അരിയില്‍,

അശ്‌റഫ് ഹാജി പൊക്കുണ്ട്, അമീര്‍ ചുഴലി, ഇസുദ്ദീന്‍ ഫൈസി, അബ്ദുല്‍ നാസര്‍ മൗലവി, സലീം മാസ്റ്റര്‍, മഅ്‌റൂഫ് മാസ്റ്റര്‍, പ്രസംഗിച്ചു.