പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹതിതകര്‍മ്മസേന അംഗങ്ങള്‍ ഉദ്ഘാടകരായി.

തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹരിതകര്‍മ്മസേന പ്രസിഡന്റും അംഗങ്ങളും ഉദ്ഘാടകരായി.

തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുഇട ശുചീകരണത്തിനാണ് വ്യത്യസ്തമായ തുടക്കമായത്.

കരിമ്പം ബ്ലോക്ക് ഓഫീസ് മുതല്‍ നെടുമുണ്ട വരെയുള്ള സംസ്ഥാന പാതയോരമാണ് ശുചീകരിച്ചത്.

ഇന്ന് രാവിലെ എട്ടിന് നടന്ന ചടങ്ങില്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന പ്രസിഡന്റ് പി.വി.സുനിത ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി.രമേശന്‍, വൈസ് പ്രസിഡന്റ സി.അനിത, പഞ്ചായത്തംഗങ്ങളായ ഒ.വിശോഭന ടീച്ചര്‍, പി.അശോകന്‍, വി.വി.ചന്ദ്രമതി, ബാലചന്ദ്രന്‍ മാസ്റ്റര്‍, സുമ, രാജന്‍, ജുബൈരിയ, വിമല, അനില, രമ്യ എന്നിവരും പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.രമ്യ എന്നിവരും ശുചീകരണപരിപാടിയില്‍ പങ്കാളികളായി.

34 ഹരിതകര്‍മ്മ സേനാംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളുമാണ് തളിപ്പറമ്പ് നഗരസഭക്കും ചെങ്ങളായി ഗ്രാമപഞ്ചായത്തിനും ഇടയിലുള്ള ഏകദേശം 11 കിലോമീറ്റര്‍ ദൂരത്തില്‍ ശുചീകരണ പരിപാടികള്‍ നടത്തുന്നത്.

പഞ്ചായത്തിന്റെ വികസനസെമിനാര്‍ ഉദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ കൊണ്ട് നടത്തിച്ച് സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയായ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി.രമേശന്‍ വീണ്ടും ഉദ്ഘാടന മാതൃകകള്‍ സൃഷ്ടിച്ച് വേറിട്ട രീതി തുടരുകയാണ്.