കുറുന്തില്‍ കൃഷ്ണന്‍ പ്രഥമപുരസ്‌ക്കാരം പയ്യന്നൂര്‍.പി.ആനന്ദിന് സമ്മാനിച്ചു-
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.സുജിത്ത്, ഇ.വി.പ്രദീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിച്ചു–
പയ്യന്നൂര്‍: ഉത്തരകേരളത്തിന്റെ സാമൂഹിക പത്രപ്രവര്‍ത്തന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, പയ്യന്നൂര്‍ പ്രസ്സ് ഫോറത്തിന്റെ സ്ഥാപക പ സിഡന്റുമായിരുന്ന കുറുന്തില്‍ കൃഷ്ണന്റെ പേരില്‍ പത്രപ്രവര്‍ത്തന കലാസാമൂഹ്യ മേഖലയിലെ
വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും, കലാ-സാംസ്‌കാരിക-രാഷ്ടീയരംഗത്തെ സജീവ വ്യ ക്തിത്വവുമായ പയ്യന്നൂര്‍ പി.ആനന്ദിന് ടി.ഐ.മധുസൂദനന്‍ എം.എല്‍.എ സമര്‍പ്പിച്ചു.
കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ കുറുന്തില്‍ ക ഷ്ണന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.കെ.അസൈനാര്‍, എം.ജഗന്നിവാസ്, സി.ബാലകൃഷ്ണന്‍, എം.ടി.പി.ഹുസൈനാര്‍ ദേശീയ-സംസ്ഥാന-അവാര്‍ഡുകള്‍ നേടിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.സുജിത്ത്, മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ: ഇ.വി.പ്രദീപ് കുമാര്‍ എന്നിവരെ ആദരിച്ചു.
പ്രസ്സ് ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി അനുസ്മരണ പ്രസംഗം നടത്തി. പി.യു.രാജന്‍ സ്വാഗതവും, കെ.വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. ആദിത്യനും നിലാമഴയും ഒരുക്കിയസംഗീതസന്ധ്യയും അരങ്ങേറി.