നടി ഖുഷ്ബു തടി കുറച്ചു-പിന്നാലെ ശസ്ത്രക്രിയയും ആശുപത്രിവാസവും
ചെന്നൈ: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് എന്നും ആവേശമാണ് നടിഖുശ്ബു.

അടുത്തിടെയാണ് താരം വമ്പന്‍
മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചത്.
20 കിലോയോളും ഭാരമാണ് നടി കുറച്ചത്.
എന്നാല്‍ അതിന് പിന്നാലെ ആശുപത്രി കിടക്കയിലായിരിക്കുകയാണ് താരം.
ബോണ്‍ സര്‍ജറിക്കായാണ് താാരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഖുശ്ബു തന്നെയാണ് സര്‍ജറിയുടെ വിവരം ആരാധകരുമായി പങ്കുവച്ചത്.
ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
‘കോക്‌സിക് സര്‍ജറി കഴിഞ്ഞ് വീട്ടിലെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയില്‍ മടങ്ങിയെത്തും.
നിങ്ങളുടെ ആശംസകള്‍ക്ക് മറുപടി അയക്കാത്തതില്‍ ദുഃഖമുണ്ട്. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’ എന്നാണ് ഖുശ്ബു കുറിച്ചത്.
താരത്തിന് രോഗശാന്തി നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
