കെ.വി. ഓര്മ ദിനം: മുസ്ലിംലീഗ് അള്ളാംകുളം വാര്‍ഡ് കമ്മറ്റി ഖബര്‍ സിയാറത്ത് നടത്തി
തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ മുസ്ലിം ലീഗ് അള്ളാംകുളം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഖബര്‍ സിയാറത്ത് നടത്തി.
തളിപ്പറമ്പ ജുമാ മസ്ജിദ് ഖത്തീബ് ഉമ്മര്നദ്വി തോട്ടിക്കീല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി വി.അബ്ദുള്ള, മുന്‍ നഗരസഭ ചെയര്മാന് അള്ളാംകുളം മഹമ്മൂദ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.മുസ്തഫ ഹാജി,
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, മണ്ഡലം സെക്രട്ടറിമാരായ എം.സിദ്ദിഖ്, മുഹ്സിന് ബക്കളം, നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ് സിറാജ്,
സി.പി.ബഷീര്‍, വി.കെ.ഫൈസല്‍, കെ.അബ്ദുള്ള ഹാജി പുഷ്പഗിരി, എ.പി ഇബ്രാഹിം, പി.പി.ഇസ്മായില്‍, കെ.മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു.