Skip to content
തളിപ്പറമ്പ്: വാട്ടര്‍ കണക്ഷന്‍ നല്‍കാനായിഎടുത്ത
കുഴിമൂടാന്‍ കൂടുതല്‍ മണ്ണിട്ട് വാട്ടര്‍ അതോറിറ്റിയുടെ കുബുദ്ധി.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നിന്നും തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഭാഗത്തേക്ക് പോകുന്ന റോഡിലാണിത്.
ടാറിട്ട ഇടുങ്ങിയ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഈ റോഡിലാണ് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കുഴിയെടുത്തത്.
പൈപ്പിട്ട് കുഴി മൂടിയപ്പോള്‍ ബാക്കിവന്ന മണ്ണ് മുഴുവനായി കുഴിക്ക് മുകളില്‍ ഇട്ടതിനാല്‍ ഇരുചക്ര വാഹനയാത്രികര്‍ തെന്നിവീണ് ദുരിതമനുഭവിക്കുകയാണ്.
കാല്‍നടയാത്രക്കാര്‍ക്കുംഇത് ദുരിതമായി.