വനിതാ ഡോക്ടര്‍ തുങ്ങിമരിച്ച നിലയില്‍.
കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍.
ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്.
കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.
ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.
അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും ഇന്നലെ വൈകീട്ട് അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.