കാലടിയില്‍ നിന്ന് കാശ്മീരിലേക്ക് ശ്രീശങ്കരന്റെ പേരില്‍ ട്രെയിന്‍വേണം-സന്യാസി സമ്മേളനം-
കാലടി: ശങ്കരാചാര്യസ്വാമികളുടെ ജന്‍മംകൊണ്ട് പവിത്രമായ കാലടിയില്‍ നിന്നും കാശ്മീരിലേക്ക് ജഗത്ഗുരുവിന്റെ നാമത്തില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന് കാലടിയില്‍ സമാപിച്ച സന്യാസി സമ്മേളനം ആവശ്യപ്പെട്ടു.
ഭാഗതത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 84 മഠങ്ങളിലെ സന്യാസി ശ്രേഷ്ഠന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേശസാല്‍കൃത ബാങ്കുകളില്‍ ഗുരു, ശിഷ്യന്‍ എന്നീ കോളങ്ങള്‍ കൂടി അനുവദിച്ച് അക്കൗണ്ടുകളുടെ നോമിനിമാരെ നിര്‍ദ്ദേശിക്കാന്‍ കേരളത്തിലും സൗകര്യമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ശ്രീശങ്കരന്‍ കുളിച്ച നദിയിലെ കടവ് ചെളിനിറഞ്ഞ നിലയിലായ് അടിയന്തിരമായി പുതുക്കിപ്പണിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്.
സാധുദര്‍ശനം പാപവിമോചനം എന്ന സന്ദേശവുമായി നദീസംരക്ഷണം ലക്ഷ്യമിട്ടാണ് കേരള ചരിത്രത്തില്‍ ആദ്യമായി ലഘുപുഷ്‌ക്കര്‍ എന്ന പേരില്‍ സന്യാസസമ്മേളനം നടത്തിയത്.
കാലടി ശൃംഗേരി മഠത്തിന്റെ സഹകരണത്തോടെയായിരുന്നു സംസ്ഥാന സന്യാസിസഭ, ആദിശങ്കര അദൈ്വത അഖാഡ, മങ്കര മിനശബരിമല ചെങ്കോട്ടുകോണം ശ്രീരാമദാസമിഷനിലെ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി മുഖ്യാതിഥിയായിരുന്നു.
റോജി.എം.ജോണ്‍ എം.എല്‍എ, പത്മശ്രീ കുഞ്ഞോന്‍ മാസ്റ്റര്‍, സ്വാമി പ്രഭാകരാനന്ദസരസ്വതി, ഡോ.ധര്‍മ്മാനന്ദസ്വാമി എന്നിവര്‍ പ്രസംഗിച്ചു.
സ്വാമി സാധു കൃഷ്ണാനന്ദസരസ്വതി, സ്വാമി തപസ്യാനന്ദസരസ്വതി, മൗനിയോഗി ഹരിനാരായണന്‍, സ്വാമി ആത്മചൈതന്യ, സ്വാമി ആദിത്യസ്വരൂപാനന്ദപുരം, സ്വാമി സത്യാനന്ദസരസ്വതി എന്നിവര്‍ സമ്മേളനത്തിനും പൂര്‍ണാനദി ആരതിക്കും നേതൃത്വം നല്‍കി.