ലക്ഷ്യം-ഒന്നാം വാര്‍ഷികാഘോഷം നടത്തി.

തളിപ്പറമ്പ്: സബ് റജിസ്ത്രാഫീസിനു സമീപത്തെ നാല്‍പതിലധികം സ്ഥാപനങ്ങളിലെ വിവിധ തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മ ‘ലക്ഷ്യം’ ഒരു വര്‍ഷം പിന്നിട്ടു.

ഒന്നാം വാര്‍ഷിക ആഘോഷം ഡെപ്യൂട്ടി കലക്ടര്‍ (എന്‍.എച്ച് വിഭാഗം)കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നുബ്‌ല സിദ്ധിഖ് വിശിഷ്ട അതിഥിയായ ചടങ്ങില്‍ പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. ഡപ്യൂട്ടി കലക്ടറെയും വാര്‍ഡ് കൗണ്‍സിലറെയും രക്ഷാധികാരികളായ പി.ഗംഗാധരന്‍, ഗീത ഇളമ്പിലാന്‍ എന്നിവര്‍ ആദരിച്ചു.

സെക്രട്ടറി ബാബുരാജ് കാമ്പ്രത്ത് സ്വാഗതവും ട്രഷറര്‍ പന്മനാഭന്‍ വായാട് നന്ദിയും പറഞ്ഞു.

എന്‍. കുഞ്ഞിക്കണ്ണന്‍ അഭിഭാഷകരായ മനു റോയ്, പ്രകാശ് കെ.പോള്‍ എന്നിവര്‍ സംസാരിച്ചു.

കൂട്ടായ്മയുടെ നേതൃത്ത്വത്തില്‍ പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിച്ചു. റോഡ് നവീകരണം, സി.സി. കാമറ സ്ഥാപിക്കല്‍ എന്നിവ അടിയന്തിരമായി പ്രാവര്‍ത്തികമാക്കി തങ്ങള്‍ തൊഴിലെടുക്കുന്ന ഈ പ്രദേശമാകെ മനോഹരമായി നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഇതിന്റെ പ്രവര്‍ത്തകര്‍.

കൂടാതെ കൂട്ടായ്മയിലുള്ളവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായ മുള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനം, വിനോദയാത്രകള്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കൂട്ടായ്മയുടെ ലക്ഷ്യം.