കര്‍ഷക കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി(70)നിര്യാതനായി.
ആലപ്പുഴ: പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് പരേതനായ ടി.കെ.വര്‍ഗീസ് വൈദ്യന്റെ(ലാല്‍സലാമില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നെട്ടൂര്‍ സ്റ്റീഫന്‍) മകനും കിസാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (70) നിര്യാതനായി.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി 9-നായിരുന്നു അന്ത്യം.
തോട്ടപ്പള്ളിയിലെ കല്‍പകവാടി വീട്ടില്‍വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു വെള്ളിയാഴ്ചയാണ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്.
സംസ്‌കാരം നാളെ വൈുന്നേരം 4.30ന്.
1972ല്‍ പഠനകാലത്ത് കെഎസ് യുവിലൂടെയാണു തുടക്കം. 1980ല്‍ കര്‍ഷക കോണ്‍ഗ്രസ് : സംസ്ഥാന ട്രഷററായി.
കര്‍ഷക കോണ്‍ഗ്രസില്‍ ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.
2005ല്‍ സംസ്ഥാന പ്രസിഡന്റായ ലാല്‍ 2022 വരെ ഈ പദവിയില്‍ തുടര്‍ന്നു. 2016 ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററും 2024 മാര്‍ച്ചില്‍ ദേശീയ വൈസ് പ്രസിഡന്റുമായി.
ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍, ക്ഷേമനിധി ബോര്‍ഡ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
2020-ല്‍ രാജ്യസഭയിലേക്ക് മത്സരിച്ചെങ്കി ലും പരാജയപ്പെട്ടു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, മുംബൈ ദാദറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദേശീയപാതയോരത്തു തോട്ടപ്പള്ളിയില്‍ ലാലിന്റെ ഉടമസ്ഥതയിലുള്ള കല്‍പകവാടി റസ്റ്ററന്റില്‍ രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖര്‍ അതി ഥികളായെത്തിയിട്ടുണ്ട്.
ഭാര്യ: കരുവാറ്റ കാഞ്ഞിരംപറമ്പില്‍ കുടുംബാംഗം സുശീല ജേക്കബ്.
മകന്‍: അമ്പു വൈദ്യന്‍.
മരുമകള്‍: ആന്‍ വൈദ്യന്‍.
തിരക്കഥാകൃത്ത് ചെറി യാന്‍ കല്‍പകവാടി സഹോദരനാണ്.