ലാസ്യ തമ്പാന്‍ മോഷ്ടാവുമായി ഏറ്റുമുട്ടിയത് ജീവന്‍ പണയം വെച്ച്.
കരിമ്പം.കെ.പി.രാജീവന്‍
പിലാത്തറ: എന്ത് ധൈര്യത്തിലാണ് മോഷ്ടാവിനെ പിടിക്കാന്‍ ഒറ്റക്ക് പാതിരാത്രിയില്‍ ഇറങ്ങിച്ചെന്നതെന്ന് ചോദിച്ചാല്‍ കാമ്പ്രത്ത് തമ്പാന് ഉത്തരമില്ല.
എവിടെനിന്നോ ലഭിച്ച ധൈര്യമാണ് തന്നെ ആ സമയത്ത് അത് ചെയ്യിച്ചതെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈനാര്‍ട്‌സിന്റെ ഉടമയായ ഇദ്ദേഹവും ഭാര്യയും പ്രിന്‍സിപ്പാളുമായ ഡോ.കലാമണ്ഡലം ലതയും വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടിലെത്തിയത്.
ഈ സമയത്താണ് എന്തോ ശബ്ദം കേട്ട ഭാര്യ വിവരം പറഞ്ഞത്. പുറത്തേക്ക് പോയി നോക്കിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന്റെ കയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടോ എന്നുപോലും ആലോചിക്കാതെയാണ് പിന്നാലെ ഓടി പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഭയവും നടുക്കവും തോന്നുന്നുണ്ടെങ്കിലും ആ സമയത്ത് മോഷ്ടാവിന പെിടികൂടണമെന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂവെന്ന് തമ്പാന്‍ പറഞ്ഞു.
മോഷ്ടാവുമായി പിടിവലിനടക്കുന്നതിനിടയില്‍ ബഹളംവെച്ചപ്പോഴാണ് തൊട്ടടുത്ത് പെയിന്റിംഗ് ജോലികള്‍ ചെയ്തുകൊണ്ടിരുന്നവര്‍ ഓടിയെത്തി മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയത്.
ജീവന്‍പോലും പണയംവെച്ച് തമ്പാന്‍ ഓടിയെത്തിയിരുന്നില്ലെങ്കില്‍ മോഷ്ടാവ് മറ്റുള്ളവരോടൊപ്പം രക്ഷപ്പെടുമായിരുന്നു.