ലസാറോ അക്കാദമി ഡയരക്ടര്‍ കെ.പി.ജോബിക്ക് എമര്‍ജിംഗ് ഓണ്‍ട്രപ്രൂനര്‍ അവാര്‍ഡ്.
കാഞ്ഞങ്ങാട്: ജെ.സി.ഐ ഇന്ത്യ മേഖല 19 ലെ എമര്‍ജിങ്ങ് ഓണ്‍ട്രപ്ര്യൂനര്‍ അവാര്‍ഡ് ലസാറോ അക്കാദമിയുടെ ഡയറക്ടര്‍ കെ.പി. ജോബി തെരെഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞങ്ങാട് നടന്ന മേഖലാ പ്രവര്‍ത്തക സമ്മേളനത്തില്‍ വച്ച് ജെ.സി.ഐ ഇന്ത്യ നാഷണല്‍ പ്രസിഡന്റ് രഗേഷ് ശര്‍മ അവാര്‍ഡ് നല്കി ആദരിച്ചു.
സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് രജീഷ് ഉദുമ, നാഷണല്‍ ഭാരവാഹികളായ നെജില്‍ നാരായണന്, ജെ.സി.ഐ ആലുംനീ ക്ലബ്ബ് മുന്‍ ദേശീയ അധ്യക്ഷന്‍ കെ.പ്രമോദ് കുമാര്‍ മുന്‍ ജെസിഐ ദേശീയ ഉപാധ്യക്ഷന്മാരായ വാസുദേവന്‍ അഡ്വ. ജോമി ജോസഫ്, ജയ്സണ്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മേഖല സമ്മേളനത്തിന് ചെറുപുഴ ചാപ്റ്റര്‍ ആതിഥേയത്വം വഹിച്ചു. മേഖലാ സെക്രട്ടറി ധനേഷ് നന്ദി പറഞ്ഞു.
ഏവിയേഷന്‍, ലോജിസ്റ്റിക്സ്, പാരാമെഡിക്കല്‍ എജ്യുക്കേഷന്‍ മേഖലകളിലെ മികച്ച കോഴ്സുകളുമായി ലസാരോ അക്കാദമിയെ നയിക്കുന്നതില്‍ കെ.പി.ജോബിയുടെ അര്‍പ്പണബോധത്തിനും നൂതനമായ സമീപനത്തിനും ഈ അവാര്‍ഡ് തെളിവാണ്