ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം

പയ്യന്നൂർ:  കണ്ടോത്ത് ആയുർവേദ ആശുപത്രിയിൽ ലസാരോ അക്കാദമി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രാഗി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ലസാരോ അക്കാദമി ഡയറക്ടർ കെ.പി. ജോബി മുഖ്യാതിഥിയായിരുന്നു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി പരിസരം വൃത്തിയാക്കുന്നതിനൊപ്പം ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതും നടന്നു.

അക്കാദമി പ്രിൻസിപ്പൽ രവിചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ നയന പി, ഡോ. മല്ലിക, ഡോ. സൗഭാഗ്യ, അഞ്ജലി കെ വി, റുക്സാന സുൽത്താന, സ്റ്റുഡന്റ് പ്രതിനിധിയായ തുഫൈൽ , ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി