ലസാരോ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബിക്ക് ഈഗിള്‍ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്-2025

ദുബായ്:ലസാരോ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബിക്ക് ഈഗിള്‍ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്-2025.

പ്രമുഖ ബിസിനസ് സംഘടനയായ ഈഗിള്‍ ബിസിനസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഈഗിള്‍ ഗ്ലോബല്‍ മീറ്റ് ആന്റ് അവാര്‍ഡ്-2025 ദുബായ് & ബാക്കു ആഗോള സമ്മേളനത്തില്‍ വെച്ച് ലസാരോ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബി അവാര്‍ഡ് ഏറ്റുവാങ്ങി.

ദുബായ് ഹോട്ടല്‍ മോവിന്‍പിക് ഗ്രാന്റ് അല്‍ ബസ്റ്റിനില്‍ വെച്ച് നടന്ന ചടങ്ങില്‍ വീഫ്‌ളൈ 7 ഏവിയേഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ അലി അല്‍ അമീമി അവാര്‍ഡ് സമ്മാനിച്ചു.

പ്രമുഖ ബിസിനസ് കോച്ചും ഈഗിള്‍ ഗ്ലോബല്‍ മീറ്റ് സ്ഥാപകനുമായ ഷമീം റഫീഖ് ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ ചടങ്ങിന് സാക്ഷിയായി.