ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ കമ്മറ്റി ഇന്‍സൈറ്റ് 2024 തുടര്‍വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ കമ്മറ്റി ഇന്‍സൈറ്റ് 2024 തുടര്‍വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.

ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏഴാംമൈല്‍ ടാപ് കോസ് ഹാളില്‍ നടന്ന പരിപാടി ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡണ്ട് രെജീഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

ലെന്‍സ് ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

ഗുഡ് ക്വാളിറ്റികണ്‍സ്ട്രക്ഷന്‍ & സൈറ്റ് മേനേജ്‌മെന്റ് എന്ന വിഷയത്തില്‍ . കോഴിക്കോട് ഗവ: പോളി ടെക്‌നിക്ക് സിവില്‍ എഞ്ചിനിയറിംങ്ങ് മേധാവി ഡോ:എല്‍.സുരേഷ് ബാബു ക്ലാസെടുത്തു.

സംസ്ഥാന സമിതി അംഗങ്ങളായ ടി.രാജീവന്‍, കെ.സജിത്ത്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സമിതി അംഗം. ബിനു ജോര്‍ജ്, ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍, മുന്‍ സംസ്ഥാന സമിതി അംഗം പി.പി.കിഷോര്‍കുമാര്‍,

ജില്ലാ വൈസ്.പ്രസിഡന്റ് പി.പി.സുധീഷ് കുമാര്‍, ഏരിയ വൈസ്.പ്രസിഡന്റുമാരായ വി.ഹരിദാസന്‍, അജോമോന്‍ ജോസഫ്, ഏരിയ ജോ: സെക്രട്ടറി ടി.നൗഷാദ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പി.വി.അനില്‍കുമാര്‍, സെക്രട്ടറി ബിനു ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.

ഏരിയ സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതവും ട്രഷറര്‍ പി.എസ്.ബിജുമോന്‍ നന്ദിയും പറഞ്ഞു.