ചന്തപ്പുര ജുമാമസ്ജിദില്‍ കവര്‍ച്ച.
കടന്നപ്പള്ളി: ചന്തപ്പുര ജുമാ മസ്ജിദില്‍ കവര്‍ച്ച, നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം നഷ്ടപ്പെട്ടു.
ചന്തപ്പുര മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ ഇന്നലെ അര്‍ദ്ധരാത്രി ഒന്നരയോടെയാണ് ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ചെത്തിയ യുവാവ് പള്ളി കോമ്പൗണ്ടിനകത്ത് സ്ഥാപിച്ച നേര്‍ച്ചപ്പെട്ടി കുത്തിപ്പൊളിച്ച് പണം കവര്‍ച്ച ചെയ്തത്.
പരിയാരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ടി.രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.