പാലക്കീല്‍ സുരേന്ദ്രന് സുഹൃത്തുക്കളുടെ ആദരവ്.

കുഞ്ഞിമംഗലം: ഈ വര്‍ഷത്തെ കേരള ഫിഷറീസ് വകുപ്പിന്റെ ചെമ്മീന്‍ കര്‍ഷക അവാര്‍ഡ് നേടിയ കുഞ്ഞിമംഗലം തെക്കുമ്പാടെ പാലക്കീല്‍ സുരേന്ദ്രനെ ആദരിച്ചു.

സുഹൃത്തുക്കളുടെ കുട്ടായ്മയായ ഫ്രണ്ട്‌സ് തെക്കുമ്പാട് വാട്ട്‌സ് കുട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ അദ്ദ്‌ദേഹത്തിന്റെ തെക്കുമ്പാടെ വസതിയില്‍ വെച്ച് പൊന്നാട അണിയിച്ച് സ്‌നേഹോപഹാരം നല്‍കി ആദരിച്ചത്.

ചടങ്ങിന് കാനക്കീല്‍ പ്രകാശന്‍, ,ലക്ഷ്മണന്‍ തേലപ്രത്ത്, കെ.പി.രാമന്‍, കെ.വി.സുരേശന്‍, വി.വി.പ്രഭാകരന്‍, രമേശന്‍ മാട്ടുമ്മല്‍, സി ശിവദാസന്‍,ബാബു അരയമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.