കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള സമിതി ജില്ലാ അടിസ്ഥാനത്തില്‍ ആരംഭിക്കണം-ലെന്‍സ്ഫെഡ്
തളിപ്പറമ്പ്: കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ വിദഗ്തരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും,
നിര്‍മ്മാണ വസ്തുക്കളുടെ വില ഒരു നിയന്ത്രണവുമില്ലാതെ അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കന്നതിന് വിദഗ്്ദ്ധ സമിതിയുടെ ശുപാശയുടെ അടിസ്ഥാനത്തില്‍ മാത്രമേ വില വര്‍ദ്ധനവ് അനുവദിക്കാന്‍ പാടുള്ളൂവെന്നും, ലെന്‍സ് ഫെഡ് 14-ാം തളിപ്പറമ്പ് ഏരിയ സമ്മേളനം സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ഏരിയ പ്രസിഡന്റ് റെജീഷ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി, തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ഉണ്ണികൃഷ്ണന്‍ മുഖ്യഭാഷണം നടത്തി.
വി.ഹരിദാസന്‍ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.സുനില്‍കുമാര്‍, രജീഷ്.കെ.കീഴാറ്റൂര്‍, എന്നിവരെ ആദരിച്ചു.
കെ.സജിത്ത് കുമാര്‍, സി.എം.പ്രേമരാജന്‍, എം.ശശി. വി.ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏരിയ സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതവും ട്രഷറര്‍ പി.എസ്.ബിജുമോന്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം റെജീഷ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കെ.വി.പ്രസിജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
കെ. പ്രജിത്ത്, പി.എസ്.ബിജുമോന്‍, വി.സി.ജഗത്പ്യാരി, പോളചന്ദന്‍, എം.പി.സുബ്രഹ്മണ്യന്‍, ടി.രാജീവന്‍, സി.ശശീന്ദ്രന്‍, ബിനു ജോര്‍ജ്, എ.എസ്.മാത്യു, കെ.പുരുഷോത്തമന്‍, അജോമോന്‍ ജോസഫ്, ടി.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
സംഘാടകമ്പമിതി ചെയര്‍മാന്‍ ഒ.ടി.രമേശന്‍ സ്വാഗതവും, സെക്രട്ടറി പി.എസ്. ബിജുമോന്‍ നന്ദിയും പറഞ്ഞു.
2025-2027 വര്‍ഷത്തെ ഭാരവാഹികളായി. കെ. പ്രജിത്ത് (പ്രസിഡന്റ്), പി.എസ്.ബിജുമോന്‍(സെക്രട്ടറി ), ഒ.ടി.രമേശന്‍ (ട്രഷറര്‍),. വി. ഹരിദാസന്‍, അജോമോന്‍ ജോസഫ്(വൈസ് പ്രസിഡന്റ്), ജോസ് ജോസഫ്, ഇ.വി.നൈജു(ജോ:സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
