ഉദ്ഘാടനം ഗംഭീരം, പക്ഷെ, ലിഫ്റ്റ് ഇനിയും തുറന്നില്ല.
പരിയാരം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ട് 6 ദിവസമായിട്ടും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലിഫ്റ്റുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു.

ആഗസ്റ്റ് 14 നാണ് മന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനിലൂടെ ലിഫ്റ്റുകളുടേത് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മൂന്ന് ലിഫ്റ്റുകളാണ് പുതുതായി ഏര്‍പ്പെടുത്തിയത്.
രണ്ടെണ്ണം ആളുകള്‍ക്ക് പോകാനും ഒരെണ്ണം മരുന്നുകളും മറ്റ് സാധനങ്ങളും എത്തിക്കാനുമായിരുന്നു.
സുരക്ഷാ കമ്മീഷണറുടെ അംഗീകാരം ലഭിക്കാത്തതാണ് ലിഫ്റ്റുകള്‍ പ്രവര്ത്തിപ്പിക്കാന്കഴിയാത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അടുത്തദിവസം തന്നെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ സുരക്ഷാ കമ്മീഷണറുടെ അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതാണ് കാരണമെന്നാണ് സൂചന.
