ലൈന്‍ബസ് ഓടിത്തുടങ്ങിയിട്ട് 52 വര്‍ഷം.
മുട്ടത്തുവര്‍ക്കിയുടെ ഏറെ പ്രശസ്തമായ നോവലാണ് ലൈന്‍ബസ്.

1971 ല്‍ എം.എസ്.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.സി.ബേബി ഈ നോവല്‍ ചലച്ചിത്രമാക്കി.
1971 നവംബര്‍ 5 ന് 52 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.
കെ.എസ്.സേതുമാധവനായിരുന്നു സംവിധായകന്‍.
മധു, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ജയഭാരതി, ബഹദൂര്‍, പ്രമീള, മീന, ആലുംമൂടന്‍, ദിനചന്ദ്രന്‍, ഖദീജ, ജമീലമാലിക് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
എസ്.എല്‍.പുരം സദാനന്ദനാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
ക്യാമറ-മെല്ലി ഇറാനി. ചിത്രസംയോജനം ടി.ആര്‍.ശ്രീനിവാസലു.
എസ്.കൊന്നനാട്ടാണ് കലാസംവിധാനം-പരസ്യം എസ്.എ.നായര്‍.
ജോളി ഫിലിംസാണ് വിതരണക്കാര്‍.
ലൈന്‍ബസ് മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന കാലഘട്ടത്തില്‍ തന്നെ അതിലെ കഥാപാത്രങ്ങളായ ചെക്കര്‍ ഗോപി, കൂടന്‍ ഗോവിന്ദപ്പിള്ള, ചന്ദ്രസേനന്‍, പൂടവറീത്, കണ്ടക്ടര്‍ ചാക്കോ എന്നിവര്‍ വായനക്കാരുടെ മനസില്‍ ഇടംപിടിച്ചിരുന്നു.
അതുകൊണ്ടുതന്നെ ലൈന്‍ബസ് വലിയ സാമ്പത്തിക വിജയമാണ് നേടിയത്.
വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റുകളായി നിലനില്‍ക്കുന്നു.
ഗാനങ്ങള്‍-
1-അദ്വൈതം ജനിച്ചനാട്ടില്‍-യേശുദാസ്.
2-മിന്നും പൊന്നും കിരീടം-പി.ലീല.
3-തൃക്കാക്കരപൂ പോരാഞ്ഞ്-മാധുരി.
4-വില്ലുകെട്ടിയ കടുക്കനിട്ടൊരു-മാധുരി, ലതരാജു.
