ഏര്യത്ത് 13 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി

പുതുച്ചേരി മദ്യവുമായി ഏര്യം സ്വദേശി അറസ്റ്റില്‍.

പരിയാരം: ബൈക്കില്‍ കടത്തുകയായിരുന്ന 13.500 ലിറ്റര്‍ പുതുച്ചേരി മദ്യവുമായി ഏര്യം സ്വദേശി വിവേക് (29) അറസ്റ്റില്‍.

കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത് ബാബുവും സംഘവും കണ്ണൂര്‍ ഇ ഐ ആന്‍ഡ് ഐ ബി പാര്‍ട്ടിയും സംയുക്തമായി കടന്നപ്പള്ളി, പാണപ്പുഴ, ഏര്യം ഭാഗങ്ങളില്‍ നടത്തിയ പട്രോളിംങ്ങിനിടെ ഏര്യത്ത് വെച്ച് കെ.എല്‍ 86 ബി 4808 നമ്പര്‍ ബൈക്ക് സഹിതമാണ് വിവേക് പിടിയിലായത്.

ഇയാളുടെ പേരില്‍ അബ്കാരി നിയമ പ്രകാരം കേസ് എടുത്തു.

പ്രതിയെയും തൊണ്ടി മുതലും പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.