10 കുപ്പി മദ്യവുമായി കാഞ്ഞിരങ്ങാട് സ്വദേശി പിടിയില്
തളിപ്പറമ്പ്: അളവില്കൂടുതല് മദ്യവുമായി യുവാവ് പോലീസ് പിടിയില്.

കാഞ്ഞിരങ്ങാട്ടെ വടക്കേമൂലച്ചാല് കണ്ണിമേല് വീട്ടില് വിക്രമന്റെ മകന് കെ.വി.മിഥുന്(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില് പിടികൂടിയത്.
ഇന്നലെ രാത്രി 11.45 ന് പൂവ്വം കൂവേരി റോഡ് ജംഗ്ഷനില് വെച്ചാണ് പട്രോളിങ്ങിനിടെ മിഥുന് പിടിയിലായത്.
500 മില്ലി ലിറ്ററിന്റെ 10 കുപ്പി മദ്യം പിടിച്ചെടുത്തു.
എ.എസ്.ഐ ഷറഫുദ്ദീന്, ഹോംഗാര്ഡ് കുഞ്ഞികൃഷ്ണന്, ഡ്രൈവര് സി.പി.ഒ രതീഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
