സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം സഹിതം എം.വി.കൃഷ്ണന്‍ പിടിയില്‍.

പിലാത്തറ: സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടി.

ചെറുവിച്ചേരി സ്വദേശി എം.വി.കൃഷ്ണനെ(52)യാണ് മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍.86 3439 ആക്ടീവ സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്.

പാപ്പിനിശേരി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം.കെ,സന്തോഷും സംഘവും കടന്നപ്പള്ളി-ചന്തപ്പുര ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ചെറുവിച്ചേരിയില്‍ വെച്ച് ഇയാള്‍ കുടുങ്ങിയത്.

10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്.

ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു.

ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.പി.മനോഹരന്‍, വി.പി.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ.വി.ഷിബു, പി.പി.രജിരാഗ്, പി.യേശുദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.