നാടന്‍ചാരായം-സുനില്‍ ജോസ് ചില്ലറക്കാരനല്ല-

പരിയാരം: ഇന്നലെ പരിയാരത്ത് പോലീസ് പിടിയിലായ നാടന്‍ വാറ്റുകാരന്‍ സുനില്‍ ജോസ് ആള് ചില്ലറക്കാരനല്ല,

മെഡിക്കല്‍ കോളേജ് പരിസരത്ത് വര്‍ഷങ്ങളായി ചാരായം വില്‍ക്കുന്ന ഇയാളെ പോലീസ് നോട്ടമിട്ടിട്ട് കാലം കുറച്ചായെങ്കിലും പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

മെഡിക്കല്‍ കോളേജ് പരിസരത്തെ കുറ്റിക്കാടുകളിലും ഉപേക്ഷിച്ച മഴവെള്ള സംഭരണിയിലുമാണ് ഇയാള്‍ മദ്യം സൂക്ഷിക്കുക പതിവ്.

നേരിട്ട് സാധനം നല്‍കാതെ ഗൂഗിള്‍പേ വഴിയാണ് ഇടപാടുകള്‍ കൂടുതല്‍ നടത്താറുള്ളത്.

പണം ലഭിച്ചുകഴിഞ്ഞാല്‍ സാധനം വെച്ച സ്ഥലം
പറഞ്ഞുകൊടുക്കുകയും ആവശ്യക്കാരന്‍ അവിടെ വന്ന് എടുത്ത് ഉപയോഗിക്കുകയുമാണ് രീതിയെന്ന് പോലീസ് പറഞ്ഞു.

രഹസ്യകേന്ദ്രത്തില്‍ വെച്ച് ചാരായം വാറ്റിയാണ് ഇയാള്‍ വില്‍പ്പനക്കെത്തിക്കുന്നത്.

ഇന്നലെ സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ കെ.ദിലീപ് സംശയകരമായി കണ്ട സുനില്‍ജോസിനെ നിരീക്ഷിക്കുകയും വിവരം

എസ്.ഐ ശശിധരനെ അറിയിക്കുകയുമായിരുന്നു. പിടിയിലായ സുനില്‍ ജോസിനെ റിമാന്‍ഡ് ചെയ്തു.