പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി

പരിയാരം: പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ സഹകരണ സൊസൈറ്റിയായ പാംകോസ് അറ്റകുറ്റപ്പണി ചെയ്തിരുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായിട്ടാണ് ആശുപത്രി സൂപ്രണ്ട് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.

കൈയ്യേറ്റ പരാതിയെ തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് കളക്ടര്‍ പണി നിര്‍ത്തി വെപ്പിച്ച് പൂട്ടിയ പഴയ ചാച്ചാജി വാര്‍ഡായ കെട്ടിടത്തിന്റെ പൂട്ടാണ് പൊളിച്ചതായി പരിയാരം പോലീസില്‍ പരാതി നല്‍കിയത്.

സപ്തംബര്‍ 25 ന് പണി സാധനങ്ങള്‍ എടുക്കാന്‍ പോയ കോണ്‍ട്രാക്റ്ററാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടെതെന്നും പൂട്ട് പൊളിച്ചെങ്കിലും ഒന്നും കളവ് പോയിട്ടില്ലെന്നും അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്

കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ( പാംകോസ്)സെക്രട്ടറി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിനാണ് പൂട്ട് പൊളിച്ചതായി സൂപ്രണ്ട് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.