ലോഡ്ജിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനരോഷം.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഒരു വര്‍ഷത്തിലേറെയായി ക്ഷേത്രപരിസരത്തെ ഈ ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭപ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ സമാധാന   ജീവിതത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

പരാതികള്‍ ഇല്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്ന പോലീസിന്റെ സമീപനമാണ് ഇവിടെ പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്നും, വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നുമാണ് ആവശ്യം.

ലോകപ്രശസ്തമായ ക്ഷേത്രപരിസരത്തെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇത്തരത്തിലുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെതിരെ ഒരുവിധത്തിലുള്ള പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരില്‍വലിയൊരു വിഭാഗം പറയുന്നു.