37 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍

തളിപ്പറമ്പ്: രണ്ട് കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ
37 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.

കാസര്‍ഗോഡ് ബേക്കല്‍ പനയാലിലെ നിരാറ്റില്‍ വീട്ടില്‍ പി.കുഞ്ഞിരാമന്‍(59)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നീലേശ്വരം കൂവാറ്റില്‍വെച്ച് ഇന്ന് രാവിലെ പിടികൂടിയത്.

1985 ല്‍ കുറ്റിക്കോലില്‍ പാലം പണിക്കിടയില്‍ അശ്രദ്ധമായി ലോറിയോടിച്ച് കൂടെം യാത്രചെയ്തിരുന്ന 3 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഈ കേസില്‍ 1986 ല്‍ കുഞ്ഞിരാമനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പിന്നീട് 1994 ല്‍ പരിയാരം ഏമ്പേറ്റില്‍ വെച്ച് ബസ് ഡ്രൈവറായിരിക്കെ കുഞ്ഞിരാമന്‍ ഓടിച്ച ബസിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു.

1995 ല്‍ ഈ കേസിലും പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു.

പിന്നീട് വിദേശത്തേക്ക് കടന്ന കുഞ്ഞിരാമന്‍ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതനുസരിച്ച് സ്‌ക്വാഡംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.