ചെങ്കല്‍ലോറി മറിഞ്ഞു; ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിക്കും പരിക്കേറ്റു.
തളിപ്പറമ്പ്: ചെങ്കല്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിയായ അസം സ്വദേശിക്കും പരിക്കേറ്റു.

ബാലേശുഗിരിയിലെ ജിതേഷ്, ആസം സ്വദേശി അല്ലു എന്നിവര്‍ക്കാണ് പരിക്ക്.
ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്നിയൂര്‍ ചെറുകര കുളത്തൂര്‍ റോഡിലാണ് ഇന്ന് വൈകുന്നേരം അപകടം നടന്നത്.
റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
നിരവധിതവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
