ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-
എടക്കാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചെമ്പിലോട്ടെ രമിഷാനിവാസില്‍ പുതിയാണ്ടി പി.രമേശനെയാണ്(60) എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്.
കേരള ലോട്ടറി നടന്നു വില്‍ക്കുന്ന സബ്ബ് ഏജന്റായ ഇയാള്‍ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പര്‍ എഴുത്ത് ലോട്ടറിയും വില്‍പ്പന നടത്തിയിരുന്നു.
ഇത് വാങ്ങാന്‍ പറ്റുകാരായി ഒട്ടേറെ പേര് വിവിധ സ്ഥലങ്ങളില്‍ പതിവായി കാത്തിരിപ്പുണ്ടാവും.
പിടിയിലാവുമ്പോള്‍ ഇയാളുടെ കൈയ്യില്‍ 15,450 രൂപയുണ്ടായിരുന്നു.
രാവിലെ ആരംഭിച്ച ഒറ്റനമ്പര്‍ ഇടപാടിലാണ്് ഇത്രയും പണം ഇദ്ദേഹത്തിന്റെ കീശയിലെത്തിയതെന്ന് എസ്.ഐ. പറഞ്ഞു.
മൊബൈല്‍ ഫോണ്‍ വഴിയും വീട്ടില്‍ വെച്ചും ഒറ്റ നമ്പര്‍ കൈമാറ്റമുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു.
സര്‍ക്കാറിന് കനത്ത നഷ്ടം വരുത്തുന്ന സമാന്തര ഒറ്റനമ്പര്‍ ചൂതാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നതിനിടയിലാണ് മാഫിയാ സംഘത്തിലെ കണ്ണികളിലൊരാള്‍ കുടുങ്ങിയത്.
എടക്കാട് എസ്.എച്ച്.ഒ എം.അനിലിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ പ്രിന്‍സിപ്പല്‍ എ.എസ്.ഐ. മഹേഷ്, സി.പി.ഒ.മാരായ റിനോജ്, സനൂപ്, ഡൈവര്‍.അജേഷ് രാജ്, എന്നിവരും ഉണ്ടായിരുന്നു.