ആശുപത്രി സൂപ്രണ്ടിന് പെട്ടിക്കട അലര്‍ജി-ലോട്ടറിക്കാര്‍ പെരുവഴിയില്‍.

തളിപ്പറമ്പ്: ആശുപത്രി സൂപ്രണ്ടിന് പെട്ടിക്കട അലര്‍ജി, ലോട്ടറി സ്റ്റാള്‍ ഉടമകള്‍ പെരുവഴിയില്‍.

മലിനീകരണം ഉണ്ടാക്കുന്നതായി ആരോപിച്ച് തളിപ്പറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് സെപ്തംബര്‍ 22 നാണ് ഗവ.ആശുപത്രി പരിസരത്തെ ആറ് പെട്ടിക്കടകള്‍ നീക്കം ചെയ്തത്.

ഇതില്‍ നാലെണ്ണം ലോട്ടറി സ്റ്റാളുകളും ഒരെണ്ണം ഫ്രൂട്ട് സ്റ്റാളും മറ്റൊരെണ്ണം വികലാംഗനായ വ്യക്തി നടത്തുന്നതുമാണ്.

പ്രായമായ ആളുകള്‍ നടത്തുന്ന ലോട്ടറി സ്റ്റാളുകളും വികലാംഗന്റെ പെട്ടിക്കടയും നീക്കം ചെയ്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇപ്പോള്‍ റോഡരികില്‍ മണിക്കൂറുകളോളം നിന്ന് അസുഖബാധിതരായവര്‍ ലോട്ടറി വില്‍ക്കുന്നത് ദയനീയ കാഴ്ച്ചയാണ്.

ലോട്ടറി സ്റ്റാളുടമകള്‍ ഒരുവിധ മാലിന്യങ്ങളും ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുന്നില്ലെന്നിരിക്കെ സര്‍ക്കാര്‍ ലോട്ടറി വില്‍പ്പന തടസപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന വിമര്‍ശനം ശക്തമാണ്.

മനുഷ്യത്വരഹിതമായ സമീപനമാണ് ലോട്ടറി സ്റ്റാളുകാരോടും വികലാംഹനോടും കാണിച്ചതെന്ന വിമര്‍ശനം ശക്തമാണ്.