ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി 

ചെമ്പേരി: ലൂർദ് മാതാ ഫൊറോന പള്ളിയിൽ 11 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ  ആരംഭിച്ചു.

ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 4.15 ന് ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ. ജെയിംസ് മൂന്നാനപ്പള്ളി കാർമികത്വം വഹിച്ചു.

9 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നാെവേന എന്നിവയുണ്ടായിരിക്കും.

ഫാ.ജോർജ് മറ്റത്തിനാനിയ്ക്കൽ, റവ.ഡോ.ജോസ് വെട്ടിയ്ക്കൽ, ഫാ.തോമസ് പൈങ്ങോട്ട്, ഫാ.പയസ് പരിയാരത്തുകുന്നേൽ, ഏലിയാസ് കളപ്പുരയ്ക്കൽ, ഫാ.സെബാസ്റ്റ്യൻ ചേന്നോത്ത്, ഫാ.മൈക്കിൾ ആലപ്പാട്ട്, നവ വൈദികൻ ഫാ.മാത്യു ചെംബ്ലായിൽ, ഫാ.സേവ്യർ പുത്തൻപുരയിൽ, ഫാ.ജോർജ് തടത്തിക്കുന്നേൽ, ഫാ.തോമസ് വാളിപ്ലാക്കൽ, ഫാ.ജോസഫ് പുലിയുറുമ്പിൻ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.

9 ന് വൈകുന്നേരം തിരുക്കർമങ്ങൾക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. 10 ന് വൈകുന്നേരം 5.30 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്ക് ഫാ.ജോർജ് പടിഞ്ഞാറെആനിശേരിൽ കാർമികത്വം വഹിക്കും.

ലദീഞ്ഞിനെ തുടർന്ന് ദീപാലംകൃത വീഥിയിൽ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയിൽ വിശ്വാസ പ്രഘോഷണ റാലിയും നടക്കും. സമാപന ദിനമായ 11 ന് രാവിലെ 7.15 നും 9.15 നും വിശുദ്ധ കുർബാന.

വൈകുന്നേരം 5.30 ന്  ഫാ.മാത്യു മുക്കുഴി, ഫാ.ജെയിംസ് പടിഞ്ഞാറെആനിശേരിൽ, ഫാ.ആൻ്റണി ചക്യാരത്ത് എന്നിവരുടെ കാർമികത്വത്തിൽ  ആഘോഷമായ വിശുദ്ധ കുർബാനയും വചന സന്ദേശവും. ലദീഞ്ഞ്, ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം എന്നിവയെ  തുടർന്ന് സമാപനാശീർവാദം.