കാണാതായ കൊച്ചു കമിതാക്കള്‍ ശ്മശാനത്തില്‍–മിണ്ടിപ്പറയാന്‍ വേറെ സൗകര്യം ഇല്ലെന്ന്

പയ്യന്നൂര്‍: കാണാതായ 10-ാം ക്ലാസ്സുകാരായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ശ്മശാനത്തില്‍ കണ്ടെത്തി.

പയ്യന്നൂരിലെ ഒരു വിദ്യാലയത്തിലെ 15 കാരായ ആണ്‍-പെണ്‍ സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്.

വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി

വരുന്നതിനിടയിലാണ് പയ്യന്നൂരിനടുത്തുള്ള ഒരു ശ്മശാനത്തില്‍ നിന്നും പുലര്‍ച്ചെ 4 മണിയോടെ ഇവരെ കണ്ടെത്തിയത്.

മനസു തുറന്ന് പരസ്പരം സംസാരിക്കാനാണ് ആളൊഴിഞ്ഞ ശ്മശാനം തിരഞ്ഞെടുത്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ഒന്നും പറയാന്‍ പറ്റുന്നില്ല എന്നാണത്രെ ഇരുവരുടെയും പരാതി.