ഉച്ചിര ഇന്ന് വൈകുന്നേരം തൃശൂരില്‍ പുറത്തിറങ്ങും.
തൃശൂര്‍: പ്രശസ്ത കവി മാധവന്‍ പുറച്ചേരിയുടെ ഒന്‍പതാമത്തെ കവിതാ സമാഹാരം ഉച്ചിര ഇന്ന് വൈകുന്നേരം അഞ്ചിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പ്രകാശനം ചെയ്യും.
സാറാജോസഫ് ഇ.എം.സതീശന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്.
പി.എന്‍.ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ഇ.പി.രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തും.
ജേക്കബ് ബെഞ്ചമിന്‍, സെബാസ്റ്റ്യന്‍, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, മാധവന്‍ പുറച്ചേരി, വിജേഷ് എടക്കുനി എന്നിവര്‍ പ്രസംഗിക്കും.
ഡി.സി.ബുക്‌സാണ് പ്രസാധകര്‍.
