കൊലയാളി ബസ് മാധവിയുടെ ഡ്രൈവര്‍ അറസ്റ്റില്‍
.തളിപ്പറമ്പ്: ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ മാധവി ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
ശിവപുരം ചെന്നക്കണ്ടത്തിലെ ജിഷാ നിവാസില്‍ വി.വി.ജിജേഷ്(39)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന് കൊതേരി അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തത്.
സപ്തംബര്‍ 17 ന് ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോലില്‍ ജിജേഷ് അമിതവേഗത്തില്‍ ഓടിച്ച കെ.എല്‍-58 .ബി 1116 മാധവി ബസ് ഇടിച്ച് ചുഴലി പൊള്ളയാട്ടെ സി.വി.ആഷിത്താണ്(30) മരണപ്പെട്ടത്.
ജിജേഷ് അശ്രദ്ധയില്‍ ബസോടിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തിത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.