പന്നിയൂരില്‍ മഹാത്മാജി രക്തസാക്ഷിത്വ ദിനം ആചരിച്ചു.
പന്നിയൂര്‍: പന്നിയുര്‍ മണ്ഡലം കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിയ്യന്നൂരില്‍ ഗാന്ധിജിയുടെ ചായാചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ച നടത്തി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.റഷീദിന്റെ അധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ പി.പി. രാഘവന്‍, പി.പി നിസാര്‍, ടി.കെ.ലക്ഷ്മണന്‍, എം.സുരേശന്‍, ബി.പി.ഹംസ, കെ.മനീഷ്, പി.ജി.ദിലീപ്. ടി.പി.മാധവി എന്നിവര്‍ സംബന്ധിച്ചു.
