1000 രൂപ വേണം-തരാത്ത സംസ്ഥാന സെക്രട്ടെറിക്ക് മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാവിന്റെ ശബ്ദസന്ദേശം പുറത്തായി-
തളിപ്പറമ്പ്:മഹിളാ കോണ്‍ഗ്രസ് നേതാവ് ഗ്രൂപ്പ് മാറി പോസ്റ്റ് ചെയ്ത ശബ്ദസന്ദേശം വൈറലായി. ഡി.സി.സി.ഓഫീസ് ഉദ്ഘാടനത്തിന് 1000

രൂപ ഫണ്ട് നല്‍കാത്തതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടെറിക്കാണ് നിയോജകമണ്ഡലം പ്രസിഡന്റ് ശബ്ദ സന്ദേശം അയച്ചത്.
സംസ്ഥാന സെക്രട്ടെറിക്ക് അയച്ച സന്ദേശമാണ് തളിപ്പറമ്പിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ ഗ്രൂപ്പിലേക്ക് എത്തിയത്.
കോണ്‍ഗ്രസിന് കാര്യമായ ശക്തിയില്ലാത്ത മലപ്പട്ടത്തു നിന്നുപോലും 1000 രൂപ ഡി.സി.സി.ഓഫീസ് ഉദ്ഘാടനത്തിന് കിട്ടിയപ്പോള്‍ സംസ്ഥാന നേതാവിന്റെ പഞ്ചായത്തില്‍ നിന്നും ഒരു രൂപ പോലും
കിട്ടാത്തതിന്റെ വിഷമം പങ്കുവെച്ചതോടൊപ്പം ഇത് ഡി.സി.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നുമുള്ള മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.
സന്ദേശം ശ്രദ്ധയില്‍പെട്ട് ചിലര്‍ വിളിച്ചപ്പോഴാണ് നിയോജകമണ്ഡലം നേതാവ് വിവരമറിയുന്നത്.
പക്ഷെ, അപ്പോഴേക്കും സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയം തീര്‍ന്നിരുന്നു.
വ്യക്തിപരമായി പറഞ്ഞ മെസേജ് ഗ്രൂപ്പ്മാറി വന്നതാണെന്നും ആരും ആഘോഷമാക്കല്ലേ എന്നും ക്ഷമാപണം നടത്തി നേതാവ് ഇട്ട
കുറിപ്പിന് താഴെ നിരവധി കമന്റുകള്‍ വന്നതോടെ ഇവര്‍ ഗ്രൂപ്പില്‍ നിന്ന് തന്നെ ലെഫ്റ്റടിച്ച് തലയൂരുകയും ചെയ്തു.
എന്തായാലും വനിതാ നേതാവിന്റെ സന്ദേശം ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പറന്നുകൊണ്ടിരിക്കയാണ്.
