കനത്ത കാറ്റില്‍ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനിക്ക് 20 ലക്ഷത്തിന്റെ നഷ്ടം-ബോയിലര്‍ ഷെഡ് തകര്‍ന്നുവീണു-
തളിപ്പറമ്പ്: കനത്ത കാറ്റിലും മഴയിലും മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ വന്‍ നാശനഷ്ടം, 20 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.
ഇന്ന് (ശനിയാഴ്ച്ച) രാത്രിയോടെ വീശിയടിച്ച കാറ്റിലാണ് പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണ്ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനിയില്‍ വന്‍ നാശം സംഭവിച്ചത്.
കമ്പനിയുടെ ബോയിലര്‍ പ്രവര്‍ത്തിക്കുന്ന ഷെഡ് തകര്‍ന്ന് വീണ് ബോയിലര്‍ പ്രവര്‍ത്തിപ്പിക്കുന്ന പൈപ്പ്‌പൊട്ടിയതിന് മാത്രം നാലര ലക്ഷത്തിന്റെ നഷ്ടമുണ്ടായി.
മേല്‍ക്കൂര തകര്‍ന്ന് വീഴുകയും അസംസ്‌കൃത സാധനങ്ങള്‍ നശിക്കുകയും ചെയ്തത സംഭവത്തില്‍ 20 ലക്ഷത്തോളം രൂപയുടെ
നഷ്ടമുണായതായാണ് പ്രാഥമിക നിഗമന ചെയര്‍മാന്‍ സി.അബ്ദുള്‍കരീം പറഞ്ഞു.
കാറ്റടിക്കുന്നത് കണ്ട് തൊഴിലാളികള്‍ ഷെഡില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
