രാമുകാര്യാട്ടിന്റെ അവസാനസിനിമ-തീയേറ്ററുകളിലെത്തിയത് ഉച്ചപ്പടമായി-മലങ്കാറ്റടിച്ചിട്ട് 43 വര്‍ഷം.

 

മലയാള സിനിമക്ക് മറക്കാനാവാത്ത ചിത്രം നീലക്കുയില്‍ പി.ഭാസ്‌ക്കരനോടൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്ത് 1954 ലാണ് രാമുകാര്യാട്ട് സംവിധാന രംഗത്ത് എത്തിയത്.

1957 ല്‍ മിന്നാമിനുങ്ങ്, 61 ല്‍ മുടിയനായ പുത്രന്‍, 63 ല്‍ മൂടുപടം, 65 ല്‍ ചെമ്മീന്‍, 68 ല്‍ ഏഴു രാത്രികള്‍, 70 ല്‍ അഭയം, 72 ല്‍ മായ, 74 ല്‍ നെല്ല്, 77 ല്‍ ദ്വീപ്, 78 ല്‍ അമ്മുവിന്റെ ആട്ടിന്‍കുട്ടി, 1980 ല്‍ മലങ്കാറ്റ് എന്നിവയാണ് രാമുകാര്യാട്ടിന്റെ 12 സിനിമകള്‍.

അദ്ദേഹത്തിന്റെ അവസാനചിത്രമായ മലങ്കാറ്റിന്റെ ഷൂട്ടിംഗിനിടയിലാണ് 1979 ല്‍ രാമുകാര്യാട്ട് മരണപ്പെട്ടത്.

പിന്നീട് കെ.ജി.ജോര്‍ജാണ് സിനിമ പൂര്‍ത്തീകരിച്ചത്. 1980 ല്‍ ആഗസ്ത്-5 നാണ് സിനിമ റിലീസ് ചെയ്തത്.

യൂണിവേഴ്‌സല്‍ ഫിലിംസിന്റെ ബാനറില്‍ ശ്യാമള്‍റാവു നിര്‍മ്മിച്ച ചിത്രം തെലുങ്കിലും റിലീസ് ചെയ്തിരുന്നു.

ആദിവാസി ജീവിതത്തെ അധികരിച്ചെടുത്ത സിനിമ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ കടന്നുപോയി.

പിന്നീട് എ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഉച്ചപ്പടമായും റിലീസ് ചെയ്യപ്പെട്ടു.

ബാബു, പ്രതിമ, ശ്യാമള്‍റാവു എന്നിരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

കഥയും തിരക്കഥയും സംഭാഷണവും കാര്യാട്ടിന്റെത് തന്നെയായിരുന്നു.

അശോക്കുമാര്‍ ക്യാമറയും എം.എസ്.മണി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

എസ്.എ നായരാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയതത്.

ഗാനങ്ങള്‍(രചന-പൂവ്വച്ചല്‍ ഖാദര്‍-സംഗീതം-കെ.രാഘവന്‍)

1-ഇതാണ് സത്യം-ഇതാണ് കൈലാസം-യേശുദാസ്.

2-കറുമ്പിമലയില്‍ പതിഞ്ഞരാവില്‍-യേശുദാസ്.

3-കുങ്കുമപ്പൊട്ടുപോടമ്മാ-ബ്രഹ്‌മാനന്ദന്‍, കല്യാണിമേനോന്‍.