ഈ ഓഫീസിലെ ബാബു തല്‍ക്കാലം കല്ലുടയ്ക്കാനില്ല–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്‌

മലപ്പട്ടം: എം.വി.ബാബു ഇനി കല്ലുടയ്ക്കാന്‍ പോവണ്ട, ഏപ്രില്‍, മെയ്മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളം ലഭിക്കാത്ത പ്രശ്‌നം നിയമസഭയില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

എല്‍.ഡി.ക്ലര്‍ക്ക് എം.വി.ബാബു ശമ്പളം ലഭിക്കാത്തതിനാല്‍ കോണ്‍ക്രീറ്റ് പൊളിക്കാന്‍ പോകുന്നതും വലിയ വാര്‍ത്തയായിരുന്നു.

ഇന്നാണ് ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഇക്കാര്യം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

പിന്നീടാണ് മറ്റ് പത്ര ദൃശ്യമാധ്യമങ്ങള്‍ പ്രശ്‌നം ഏറ്റെടുത്തത്.

കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും-കെ.ജി.ഒ.യു- സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷുമാണ്

ജീവനക്കാരുടെ ഈ നീറുന്ന പ്രശ്‌നം ആദ്യമായി ജനശ്രദ്ധയിലെത്തിച്ചത്.