ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ് പരിക്കേറ്റു.

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ മമതയെ പ്രവേശിപ്പിച്ചു.

നെറ്റിയില്‍ നിന്ന് രക്തം വരുന്ന രീതിയില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചത്.