മണ്ടൂര്‍ മസ്ജിദുറഹ്മ നാളെ-പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
പിലാത്തറ: ചുമടുതാങ്ങി മണ്ടൂര്‍ ഇഅഌഉല്‍ ഇസ്ലാം വിപുലീകരിച്ച ജമാഅത്ത് മസ്ജിദുറഹ്മ ഉദ്ഘാടനം മാര്‍ച്ച് 31 ന് നാളെ നടക്കും.
അസര്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മര്‍ഹൂം പി.ടി.ഷാഹുല്‍ ഹമീദ് ഹാജി നഗറില്‍ വൈകുന്നേരം 4.30 ന് നടക്കുന്ന പരിപാടി സബ് ജഡ്ജി എം.സുഹൈബ് ഉദ്ഘാടനം ചെയ്യും.
മണ്ടൂര്‍ ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ് ഹാജി യൂസുഫ് ഹുസൈന്‍ കല്ലായി അധ്യക്ഷത വഹിക്കും.
മസ്ജിദ് വിപുലീകരണ കമ്മറ്റി കണ്‍വീനര്‍ ഡോ.വി.എന്‍.മഹമ്മൂദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, കെ.മധുസൂതനന്‍, ഇ.മുസ്തഫ മൗലവി, കെ.ശമീര്‍ അസ്അദി എന്നിവര്‍ പ്രസംഗിക്കും. എസ്.സുബൈര്‍, എസ്.സദഖത്ത് എന്നിവര്‍ പങ്കെടുക്കും.
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.അബ്ദുള്‍കരീം സ്വാഗതവും എം.അജ്മല്‍ നന്ദിയും പറയും.
മഗ്രിബ് നിസ്‌ക്കാരാന്തരം നടക്കുന്ന പൊതുസമ്മേളനം മണ്ടൂര്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അബു കോയ ഫൈസി ഉദ്ഘാടനം ചെയ്യും.
ഖമറുദ്ദീന്‍ അസ്ഹരി അധ്യക്ഷത വഹിക്കും. സി.മുഹമ്മദ്കുഞ്ഞി ഹാജിക്ക് മുസ്തഫ ഹാജി മണ്ടൂര്‍ ഉപഹാരം മസര്‍പ്പിക്കും.
തുടര്‍ന്ന് അഷ്‌റഫ് റഹ്മാനി ചൗക്കി അത്മീയതയാണ് പരിഹാരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
എം.കെ.ഹസന്‍ കുഞ്ഞി ഹാജി സ്വാഗതവും എം.ഹഫീസ് റഹ്മാന്‍ ഹാജി നന്ദിയും പറയും. അല്‍ മസ്ഹൂര്‍ സയ്യിദ് ഉമര്‍ കോയ തങ്ങള്‍, സി.കെ.സഫീര്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും.