മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാര ട്രെയിന്‍.

കണ്ണൂര്‍: കേരളത്തിലൂടെ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ.

മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സര്‍വീസാണ് പുതുതായി പ്രഖ്യാപിച്ചത്.

പ്രതിവാര എക്‌സ്പ്രസായാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക.

പഴനി, മധുര, ഏര്‍വാഡി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതാണ് പുതിയ ട്രെയിന്‍.

സര്‍വീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

ശനിയാഴ്ച്ചകളില്‍ മംഗളൂരുവില്‍നിന്ന് രാത്രി 7.30-ന് പുറപ്പെടും.

ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും.

ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും.

തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവില്‍ എത്തും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗല്‍, മധുര, രാമനാഥപുരം ഉള്‍പ്പെടെ 12 സ്റ്റേഷനുകളില്‍ നിര്‍ത്തും.

മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പില്ല. ഏഴ് സ്ലീപ്പര്‍, നാല് ജനറല്‍ കോച്ച് ഉള്‍പ്പെടെ 22 കോച്ചുകളുണ്ട്.