ദേവസ്യാച്ചേട്ടന് മാതമംഗലം കൂട്ടായ്മയുടെ സഹായഹസ്തം-
മാതമംഗലം: ജീവിത പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഏറ്റവും വലിയ സാമൂഹ്യസേവനമെന്ന് ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവും ദേശീയ ബോക്‌സിംഗ് താരവുമായ കെ.സി.ലേഖ.
കാഴ്ച്ചപരിമിതിക്ക് പിന്നാലെ ഹൃദയസംബന്ധമായ അസുഖവും ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വെള്ളോറ ചെക്കിക്കുണ്ടിലെ ദേവസ്യച്ചേട്ടനുവേണ്ടി മാതമംഗലം കൂട്ടായ്മ സ്വരൂപിച്ച ചികിത്സാ സഹായം കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു കെ.സി.ലേഖ.
നിര്‍ധനരും അശരണരുമായവര്‍ക്കു വേണ്ടി മാതമംഗലം കൂട്ടായ്മ നടത്തുന്ന കാരുണ്യ പ്രവര്‍ത്തികളെയും കെ.സി.ലേഖ പ്രശംസിച്ചു.
കാഴ്ചപരിമിതിക്കിടയിലും ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയും മറ്റും കുടുംബം പുലര്‍ത്തിയിരുന്ന ദേവസ്യാച്ചേട്ടന് ഹൃദയസംബന്ധമായ രോഗം കൂടി ബാധിച്ചതോടെ ജോലിയും വരുമാനവും നിലച്ചിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കിയ മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ദേവസ്യാച്ചേട്ടന്റ വീട്ടിലെത്തിയാണ് ചികിത്സാ സഹായം നല്‍കിയത്.
ദേവസ്യാച്ചേട്ടന്റെ കുടുംബത്തിനുള്ള ഭക്ഷ്യക്കിറ്റും ചടങ്ങില്‍ കൈമാറി. മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകരായ രമേശന്‍ ഹരിത, പി.സുനോജ്, ദിപീഷ്, പെരിങ്ങോം ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
