അശ്വജിത്തിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്-
മാതമംഗലം: മസ്‌കുലാര്‍ ഡിസ്‌ട്രോപിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെരുവാമ്പയിലെ അശ്വജിത്തിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്.
ചികിത്സാ സഹായം എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ കുടുംബത്തിന് കൈമാറി. പെരുവാമ്പ ദ്വീപിലെ 10 വയസുള്ള അശ്വജിത്ത് മസ്‌കുലാര്‍ ഡിസ്‌ട്രോപിയ ബാധിച്ച് ചികിത്സയിലാണ്.
ആശുപത്രി ചികിത്സാ ചിലവിലേക്ക് മാതമംഗലം കൂട്ടായ്മയും കക്കറ ഏണ്ടിയിലെ യദുകൃഷ്ണന്റെ ഓര്‍മ്മ ദിവസം മാതാപിതാക്കളും ചേര്‍ന്ന് ചികിത്സ സഹായം നല്‍കി.
എരമം കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ സഹായം അശ്വജിത്തിന്റെ കുടുംബത്തിന് കൈമാറി.
രമേശന്‍ ഹരിത, പെരിങ്ങോം ഹാരിസ്, യദുകൃഷ്ണന്റെ അച്ഛന്‍ ഷൈജു അമ്മ ആശ, വി.എം.വി.കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
