മാതമംഗലത്തെ കയറ്റിറക്ക് പ്രശ്‌നം തീര്‍ന്നു
തിരുവനന്തപുരം: മാതമംഗലത്തെ എസ്.ആര്‍.അസോസിയേറ്റ്‌സും സി.ഐ.ടി.യുവും തമ്മിലുള്ള തര്‍ക്കം തീര്‍ന്നു.

എസ്.ആര്‍.അസോസിയേറ്റ്‌സ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
വലിയ ലോഡുകള്‍ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ ഇറക്കും. കടയില്‍ നിന്ന് കയറ്റുന്നതും മറ്റ് ചെറിയ ലോഡുകളും പൂര്‍ണമായും കടയുടമ തന്നെ ഇറക്കും.
തിരുവനന്തപുരത്ത് ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ലേബര്‍ കമ്മീഷണര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, സി.ഐ.ടി.യു സംസ്ഥാന നേതാക്കള്‍, കടയുടമ റാബിഹ് മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹൈക്കോടതി ഉത്തരവ് പൂര്‍ണ്മായി നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കിലും പ്രശ്‌നം തീര്‍ക്കാനായി വിട്ടുവീഴ്ച്ച ചെയ്യുകയായിരുന്നുവെന്ന് റാബിഹ് മുഹമ്മദ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
