മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറിലെറിഞ്ഞ് നശിപ്പിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യത് മാതൃകപരമായി ശിക്ഷിക്കണം-അഡ്വ: സണ്ണി ജോസഫ് എം.എല്‍.എ.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിലിട്ട് നശിപ്പിക്കുകയും വെള്ളത്തില്‍

മാലിന്യം കലകലര്‍ത്തി കുടിവെള്ളം മുട്ടിക്കുകയും ചെയ്ത മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് മാതൃകപരമായ ശിക്ഷിക്കണമെന്ന് അഡ്വ: സണ്ണി ജോസഫ് എം. എല്‍ എ അവശ്യപ്പെട്ടു.

മാവില പത്മനാഭന്റെ വീട് അദേഹം സന്ദര്‍ശിക്കുകയും ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍, വി. അഭിലാഷ്, കെ.സി.തിലകന്‍, കെ സുനോജ്, മുരളി പൂക്കോത്ത്, വിനോദ് പുക്കോത്ത് എന്നിവരും എം.എല്‍എയോടൊപ്പം ഉണ്ടായിരുന്നു