മാവോയിസ്റ്റുകള്‍ വീണ്ടുമെത്തി-ബലംപ്രയോഗിച്ച് അകത്തുകടന്ന് ഭക്ഷണവുമായി സ്ഥലംവിട്ടു-

അമ്പായത്തോട്: അമ്പായത്തോട്ടില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി.

ഇന്നലെ രാത്രി 7.10 ഓടെയാണ് യൂണിഫോം ധരിച്ച അഞ്ചംഗസംഘം പാല്‍ച്ചുരം കോളനിക്ക് സമീപത്തെ ഡിബിന്‍ എന്നയാളുടെ വീട്ടിലെത്തിയത്.

മാവോയിസ്റ്റുകളാണെന്ന് മനസിലായതോടെ വാതിലടക്കാന്‍ ശ്രമിച്ചുവെങ്കിലും ബലംപ്രയോഗിച്ച് അകത്തുകടന്നസംഘം ഭക്ഷണവുമായാണ് സ്ഥലംവിട്ടത്.

പത്ത്മിനുട്ടില്‍ കൂടുതല്‍ സ്ഥലത്ത് ചെലവഴിച്ചിട്ടില്ല. എ.സി.മൊയ്തീന്റെ നേതൃത്വത്തിലുള്ള
സംഘമാണ് എത്തിയതെന്നാണ് സൂചന.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം മേലെ പാല്‍ച്ചുരത്ത് വെച്ച് രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന മാവോയിസ്റ്റ് സംഘത്തെ വനപാലകര്‍ കണ്ടതായി

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേളകം പോലീസ് യു.എ.പി.എചുമത്തി കേസെടുത്തിട്ടുണ്ട്.